കോഴിക്കോട് നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി
മേപ്പയ്യൂരില്‍ നിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി മുത്താമ്പി പുഴയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മേപ്പയ്യൂര്‍ സ്വദേശി സ്നേഹ(25)യാണ് മരിച്ചത്.
Nov 29, 2024, 15:45 IST
കോഴിക്കോട്: മേപ്പയ്യൂരില്‍ നിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി മുത്താമ്പി പുഴയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മേപ്പയ്യൂര്‍ സ്വദേശി സ്നേഹ(25)യാണ് മരിച്ചത്.
കഴിഞ്ഞ ദിവസം മുതൽ കാണാതായ യുവതി പുഴയിൽ ചാടിയതായ സംശയം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയിരുന്നു. ഇന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.