ഹൃദയം തുറക്കാതെയുള്ള അയോർട്ടിക് വാൽവ് പതിമൂന്നാമതും വിജയകരമായി മാറ്റിവച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്
ഹൃദയം തുറക്കാതെയുള്ള അയോർട്ടിക് വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ (TAVR) കോഴിക്കോട് മെഡിക്കൽ കോളേജിൽ വിജയകരമായി പൂർത്തിയാക്കി. പതിമൂന്നാമത്തെ തവണയാണ് TAVR ചികിത്സ മെഡിക്കൽ കോളേജിൽ നടക്കുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ച മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

69 വയസുള്ള കാസർഗോഡ് സ്വദേശിയ്ക്കാണ് TAVR ചികിത്സ നടത്തിയത്. പാർക്കിൻസൺ രോഗബാധിതനായ ഇദ്ദേഹത്തിന് മുൻപ് ബൈപാസ് ശസ്ത്രക്രിയ നടത്തിയിരുന്നു. അയോട്ടിക് വാൽവിന് ഗുരുതരമായി ചുരുക്കം സംഭവിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. തുടർന്നാണ് ഹൃദയം തുറക്കാതെയുള്ള അയോട്ടിക് വാൽവ് റീപ്ലേസ്‌മെന്റ് (TAVR) നടത്തിയത്. കാലിലെ രക്തകുഴലിലൂടെ 35 mm Myval എന്ന വാൽവ് ഉപയോഗിച്ചാണ് അയോട്ടിക് വാൽവ് മാറ്റിവെച്ചത്.
പ്രിൻസിപ്പൽ ഡോ. സജിത്ത് കുമാർ, സൂപ്രണ്ട് ഡോ. ശ്രീജയൻ, എന്നിവരുടെ മാർഗനിർദേശ പ്രകാരം കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ജി, കാർഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. രാജേഷ് എസ്, ഡോ. കാദർ മുനീർ, ഡോ. കൃഷ്ണകുമാർ ഡോ. ഡോളി മാത്യു, ഡോ. സജീർ കെടി, ഡോ. സൂര്യകാന്ത്, ഡോ. രാധ കെ.ആർ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.