കോഴിക്കോട് അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
നാദാപുരം കക്കംവെള്ളിയിലെ അല്‍ഫാ റെസ്റ്റോറന്റിലെ അതിഥി തൊഴിലാളിയെ റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാർ കിഷൻഗഞ്ച് പാർലബാരി ആമ്പാരി സ്വദേശി ഖമറുദ്ദീന്റെ മകൻ മുഹമ്മദ് മസൂദ് (41) ആണ് മരിച്ചത്.
Updated: Aug 11, 2026, 12:49 IST
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് വിവരം. ഇയാള്‍ താമസിക്കുന്ന റൂമിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട് നാദാപുരം കക്കംവെള്ളിയിലെ അല്‍ഫാ റെസ്റ്റോറന്റിലെ അതിഥി തൊഴിലാളിയെ റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാർ കിഷൻഗഞ്ച് പാർലബാരി ആമ്പാരി സ്വദേശി ഖമറുദ്ദീന്റെ മകൻ മുഹമ്മദ് മസൂദ് (41) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് വിവരം. ഇയാള്‍ താമസിക്കുന്ന റൂമിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അല്‍ഫാ റെസ്റ്റോറന്റിന്റെ ഉടമസ്ഥൻ നല്‍കിയ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്തു.