കോഴിക്കോടിന് മന്ത്രിയില്ല ; ലീഗ് ഹൗസിന് മുന്നില്‍ പ്രതിഷേധം

നേരത്തെ കോഴിക്കോട് ജില്ലയില്‍ നിന്നും മന്ത്രിമാര്‍ ഇല്ലാത്തതില്‍ പ്രതിഷേധവുമായി ഐഎന്‍ടിയുസിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

 

'ആറില്‍ ആറും നേടിയ കോഴിക്കോടിന് എന്ത് അയോഗ്യതയാണ് ഉള്ളതെന്നും കോഴിക്കോട് തഴയാന്‍ മാത്രം ഗഫൂറിന് യോഗ്യതയെന്ത്' എന്നുമാണ് പോസ്റ്ററിലെ വാചകങ്ങള്‍.

കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം നല്‍കാതെ അവഗണിച്ചതില്‍ പ്രതിഷേധം. മുസ്ലിം ലീഗ് ഹൗസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററും പതിച്ചു. 'ആറില്‍ ആറും നേടിയ കോഴിക്കോടിന് എന്ത് അയോഗ്യതയാണ് ഉള്ളതെന്നും കോഴിക്കോട് തഴയാന്‍ മാത്രം ഗഫൂറിന് യോഗ്യതയെന്ത്' എന്നുമാണ് പോസ്റ്ററിലെ വാചകങ്ങള്‍.

നേരത്തെ കോഴിക്കോട് ജില്ലയില്‍ നിന്നും മന്ത്രിമാര്‍ ഇല്ലാത്തതില്‍ പ്രതിഷേധവുമായി ഐഎന്‍ടിയുസിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജില്ലയില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി ജയന്തും ലീഗില്‍ നിന്ന് പാറക്കല്‍ അബ്ദുള്ളയും പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. പാറക്കല്‍ അബ്ദുള്ളക്ക് രണ്ടാം ടേമില്‍ മന്ത്രിയാകാം.

തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച വിജയമാണ് കോഴിക്കോട് നിന്ന് യുഡിഎഫിന് ലഭിച്ചത്. വര്‍ഷങ്ങളായി കോണ്‍ഗ്രസിന് എംഎല്‍എമാര്‍ ഇല്ലാത്ത ജില്ലയില്‍ ഇത്തവണ 13 സീറ്റില്‍ 12 സീറ്റിലും യുഡിഎഫ് ജയിക്കുകയായിരുന്നു. അഞ്ച് കോണ്‍ഗ്രസ് പ്രതിനിധികളും ആറ് ലീഗ് പ്രതിനിധികളും ഒരു സ്വതന്ത്രനുമാണ് കോഴിക്കോട് നിന്ന് വിജയിച്ചത്.