കോഴിക്കോട് യുവാവിനെ ഡ്രൈനേജിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

 

കോഴിക്കോട്: യുവാവ് ഡ്രൈനേജിൽ വീണ് മരിച്ച നിലയിൽ. ഒളവണ്ണ മാത്തറയിൽ ആണ് സംഭവം.

നാഗത്തും പാടം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി സമീപത്തെ വിവാഹ വീട്ടിൽ പോയി മടങ്ങും വഴി ഡ്രൈനേജിൽ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

 മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.