കോഴിക്കോട് അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. അടച്ചിട്ട കടയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
Nov 21, 2024, 13:53 IST
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. അടച്ചിട്ട കടയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
പയ്യോളി സ്വദേശിയായ ഹർഷാദ് ആണ് മരിച്ചത്. അമിതമായ ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. വിരലടയാള വിദഗ്ധരും പൊലീസും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.