കോഴിക്കോട് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബി തോമസിനെതിരെ കുറ്റപത്രം
Updated: Nov 16, 2022, 19:28 IST
തിരുവനന്തപുരം : കോഴിക്കോട് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബി തോമസിനെതിരെ കുറ്റപത്രം. കൈയാങ്കളി കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നുമെടുത്ത സ്വര്‍ണവും പണവും കോടതിയില്‍ ഹാജരാക്കാതെ മുക്കിയെന്ന് കുറ്റപത്രത്തില്‍ ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു. മോഷണ കേസില്‍ അന്വേഷണം നടത്തിയെങ്കിലും കുറ്റപത്രം നല്‍കിയത് പണം ദുര്‍വിനിയോഗത്തിന് മാത്രമാണ്. സംഭവം നടന്ന 2009 ല്‍ പേരൂര്‍ക്കട പ്രൊബേഷണറി എസ് ഐയായിരുന്നു സിബി തോമസ്. അന്ന് പേരൂര്‍ക്കട സിഐയായിരുന്ന അശോകന്, എസ് ഐ യായിരുന്ന നിസാം എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കി. അശോകനും നിസാമാനുമെതിരെ വകുപ്പ് തല അന്വേഷണം നടത്താനും ക്രൈം ബ്രാഞ്ച് ശുപാര്‍ശ.