കോഴിക്കോട് ഡിവൈഡറിൽ ഇടിച്ച് കാർ കത്തിനശിച്ചു
May 15, 2025, 13:35 IST
കോഴിക്കോട്: ഡിവൈഡറിൽ ഇടിച്ച് കാർ കത്തിനശിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. അറപ്പുഴ പാലത്തിന് സമീപം ദേശീയപാതയിൽ ആയിരുന്നു അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്നയാളെ ആശുപത്രിയിലേക്ക് മാറ്റി.
ഡിവൈഡറിൽ ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് പയിമ്പ്ര സ്വദേശി ജയചന്ദ്രനെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കണ്ടെത്തിയത്. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു. മീഞ്ചന്ത ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.