കോഴിക്കോട് ബീച്ചിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

 കോഴിക്കോട് ബീച്ചിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പൊക്കിൾക്കൊടി പോലും പൂർണമായി വേർപെടുത്താത്ത നിലയിലാണ് മണലിൽ മൃതദേഹം കാണപ്പെട്ടത്. കുഞ്ഞിന്റെ മാതാപിതാക്കളെക്കുറിച്ച് നിലവിൽ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
 
രാവിലെ ബീച്ചിൽ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.

രാത്രി വൈകിയും ബീച്ചിൽ ധാരാളം ആളുകളുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കൂടാതെ, പുലർച്ചെ മൂന്നര വരെ ബീച്ച് പരിസരത്ത് പൊലീസ് പട്രോളിങ് നടത്തിയിരുന്നുവെന്നും അതുവരെ മൃതദേഹം അവിടെ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. അതിനാൽ പുലർച്ചെ മൂന്നരയ്ക്ക് ശേഷമാണ് കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചതെന്നാണ് നിഗമനം. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റും വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.