കോഴിക്കോട്  യുവാവിനെ സ്വന്തം വർക്ക് ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വടകരയില്‍ യുവാവിനെ സ്വന്തം വർക്ക് ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഓർക്കാട്ടേരി സ്വദേശി പുത്തൻപുരയില്‍ മോഹൻദാസിന്റെ മകൻ സുഭാഷ് (41) ആണ് മരിച്ചത്

 

വെള്ളികളങ്ങരയിലെ 'ലക്ഷ്മി ടൂവീലർ വർക്ക് ഷോപ്പി'ലെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇന്നലെ വൈകുന്നേരം 5.45-ഓടെയാണ് സംഭവം.

കോഴിക്കോട് : വടകരയില്‍ യുവാവിനെ സ്വന്തം വർക്ക് ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഓർക്കാട്ടേരി സ്വദേശി പുത്തൻപുരയില്‍ മോഹൻദാസിന്റെ മകൻ സുഭാഷ് (41) ആണ് മരിച്ചത്. വെള്ളികളങ്ങരയിലെ 'ലക്ഷ്മി ടൂവീലർ വർക്ക് ഷോപ്പി'ലെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇന്നലെ വൈകുന്നേരം 5.45-ഓടെയാണ് സംഭവം.

ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികള്‍ സ്വീകരിച്ചു വരികയാണ്.