കോഴിക്കോട് വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
കുറ്റ്യാടിക്കടുത്ത് മൊകേരി കോവുകുത്തില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.മൊകേരി തയ്യുള്ളതില്‍ സജീവന്റെ മകള്‍ വൈഗ (15) ആണ് മരിച്ചത് .
Updated: Apr 28, 2026, 12:10 IST
കുട്ടിക്ക് ഹൃദയവാള്‍വിന് തകരാർ ഉള്ളതിനാല്‍ ചികിത്സയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു
കോഴിക്കോട് : കുറ്റ്യാടിക്കടുത്ത് മൊകേരി കോവുകുത്തില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.മൊകേരി തയ്യുള്ളതില്‍ സജീവന്റെ മകള്‍ വൈഗ (15) ആണ് മരിച്ചത് .
ഇന്ന് രാവിലെ കുട്ടി ഉണരാതതിനാൻ ഏഴരയോടെയാണ് ഉണർത്താൻ ശ്രമിച്ചപ്പോഴാണ് കുട്ടിയെ അനക്കമില്ലാതെ കണ്ടത്. ഉടൻ തന്നെ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്‌ടർമാർ അറിയിച്ചു.
കുട്ടിക്ക് ഹൃദയവാള്‍വിന് തകരാർ ഉള്ളതിനാല്‍ ചികിത്സയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തൊട്ടില്‍പ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.