കോഴിക്കോട് റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം; മൂന്ന് പേർക്ക് പരുക്ക്
അമ്പായത്തോട് സ്വദേശി ഗഫൂർ, കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ്, എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ എന്നിവർക്കാണ് പരുക്കേറ്റത്
Mar 25, 2025, 11:08 IST

ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസാണ് പാഞ്ഞു കയറിയത്
കോഴിക്കോട് : റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. അമ്പായത്തോട് സ്വദേശി ഗഫൂർ, കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ്, എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരിൽ സതീഷ് കുമാറിൻ്റെയും ബിബീഷിൻ്റെയും പരുക്ക് ഗുരുതരമല്ല.
ചൊവ്വാഴ്ച പുലർച്ചെ 5 മണിയോടെയാണ് അപകടം സംഭവിച്ചത്. ദേശീയപാത 766ൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് വച്ചാണ് അപകടം സംഭവിച്ചത്. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസാണ് പാഞ്ഞു കയറിയത്. പരുക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.