കോവളം സ്പാ പീഡനം; മനുഷ്യക്കടത്ത് അതീവ ഗൗരവത്തോടെ കാണുന്നു, കർശന നടപടിയുണ്ടാകുമെന്ന് ഡിജിപി 

കോവളത്തെ സ്പായുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. മനുഷ്യക്കടത്ത് അതീവ ഗൗരവത്തോടെ കാണുന്നതായും സംസ്ഥാനത്തെ സ്പാകളിൽ വ്യാപക പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

 

തിരുവനന്തപുരം: കോവളത്തെ സ്പായുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. മനുഷ്യക്കടത്ത് അതീവ ഗൗരവത്തോടെ കാണുന്നതായും സംസ്ഥാനത്തെ സ്പാകളിൽ വ്യാപക പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.ആന്ധ്രാ സ്വദേശിനിയായ പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിലെ പ്രധാന കണ്ണി തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപാണെന്ന് പൊലീസ് കണ്ടെത്തി.

ഇയാളുടെ ബാങ്ക് അക്കൗണ്ടുകളിൽ അസ്വാഭാവിക പണമിടപാടുകൾ നടന്നിട്ടുണ്ട്. പീഡനം നടന്ന കോവളത്തെ സ്പാ ഇയാളുടെ ബെനാമി സ്ഥാപനമാണെന്നും വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായതിനെത്തുടർന്ന് മേയർ വി.വി. രാജേഷ് പ്രതിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇയാളെ സ്ഥിരമായി പിരിച്ചുവിടാനുള്ള നടപടികൾ നഗരസഭ ആരംഭിച്ചിട്ടുണ്ട്.