കോവളം സ്പാ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം

കോവളത്ത് പെണ്‍കുട്ടിയെ മാതൃ സഹോദരി സ്പായില്‍ വിറ്റ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പ്രത്യക സംഘത്തെ നിയമിച്ചെന്ന് ഫോര്‍ട്ട് എസിപി കെ പ്രദീപ്. ഒന്‍പതംഗ അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക. 

 

സ്പായിൽ ജോലി ചെയ്തിരുന്ന ഒരു മലയാളി ജീവനക്കാരന്റെ സഹായത്തോടെ പെൺകുട്ടി അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു

തിരുവനന്തപുരം: കോവളത്ത് പെണ്‍കുട്ടിയെ മാതൃ സഹോദരി സ്പായില്‍ വിറ്റ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പ്രത്യക സംഘത്തെ നിയമിച്ചെന്ന് ഫോര്‍ട്ട് എസിപി കെ പ്രദീപ്. ഒന്‍പതംഗ അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക. കേസിലെ രണ്ട് പ്രതികളേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും എസിപി പറഞ്ഞു.

സ്പായില്‍ ഉണ്ടായിരുന്ന ചെറുപ്പക്കാരനുമായി പെണ്‍കുട്ടി ഇറങ്ങിപ്പോയെന്ന് കാട്ടിയാണ് അവിടെ തന്നെ ജോലി ചെയ്തിരുന്ന മാതൃസഹോദരി സെപ്റ്റംബര്‍ 21 ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പാരാതി നല്‍കിയത്.

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നെയ്യാര്‍ ഡാമിനടുത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടി അമ്മയുടെ സഹോദരിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ബന്ധുക്കൾ കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് കോവളത്ത് എത്തിച്ചത്.

തുടർന്ന് വിവിധ സ്പാകളിൽ തടങ്കലിൽ വെച്ച് പെൺകുട്ടിയെ നിരന്തരമായ ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയായിരുന്നു. മാസങ്ങളോളം നീണ്ട പീഡനങ്ങൾ സഹിക്കവയ്യാതെ വന്നതോടെ, സ്പായിൽ ജോലി ചെയ്തിരുന്ന ഒരു മലയാളി ജീവനക്കാരന്റെ സഹായത്തോടെ പെൺകുട്ടി അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു