കോവളം സ്പാ കേസ്: മുമ്പും നിരവധി പെണ്‍കുട്ടികളെ എത്തിച്ചു, അനുരൂപിനെതിരെ നിര്‍ണായക കണ്ടെത്തല്‍
കോവളം സ്പാ കേസ്: മുമ്പും നിരവധി പെണ്‍കുട്ടികളെ എത്തിച്ചു, അനുരൂപിനെതിരെ നിര്‍ണായക കണ്ടെത്തല്‍
ബെംഗളൂരുവിലെ ഇടനിലക്കാരിക്കായും പൊലീസ് വലവിരിച്ചിട്ടുണ്ട്
കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തെ വിപുലീകരിച്ചിരിക്കുകയാണ്.
കോവളം സ്പായിലെ പീഡനത്തില്‍ സ്പാ ഉടമ അനുരൂപിന് പെണ്‍വാണിഭ സംഘവുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തല്‍. അനുരൂപിന്റെ മനുഷ്യക്കടത്ത് ആദ്യമല്ലെന്നും അന്വേഷണസംഘം കണ്ടെത്തി. മുമ്പും ലൈംഗിക ചൂഷണത്തിനായി പെണ്‍കുട്ടികളെ എത്തിച്ചതായാണ് വിവരം. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമുണ്ടെന്നും വിവരമുണ്ട്. കോവളത്തിന് പുറമേ വിഴിഞ്ഞത്തും പൊഴിയൂരിലുമുള്ള അനുരൂപിന്റെ സ്പായിലെ വനിതാ ജീവനക്കാരുടെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിക്കുകയാണ്. ബെംഗളൂരുവിലെ ഇടനിലക്കാരിക്കായും പൊലീസ് വലവിരിച്ചിട്ടുണ്ട്. ഇവരായിരുന്നു ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കേരളത്തില്‍ എത്തിച്ചിരുന്നത്.
അതേസമയം കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തെ വിപുലീകരിച്ചിരിക്കുകയാണ്. കണ്ട്രോള് റൂം എസിപിക്കായിരിക്കും അന്വേഷണ ചുമതല. കോവളം സിഐ അടക്കമുള്ളവര്‍ സംഘത്തില്‍ തുടരും. പീഡനത്തിനിരയായ പെണ്‍കുട്ടിയെ തമിഴ്നാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നീക്കം.