കോവളത്ത് വാഹനാപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം

 
accident

കോവളം: കോവളം ബൈപ്പാസിൽ വാഹനാപകടം. അപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം. കോവളം ബൈപാസിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ചാണ് അപകടം ഉണ്ടായത്. ബീമാപ്പള്ളി സ്വദേശി ഷീലയാണ് മരിച്ചത്.

അപകടത്തിൽ ഭര്‍ത്താവ് ജോസിന് പരുക്കുണ്ട്. അമിത വേഗതിയിലായിരുന്നു ടിപ്പറെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോവളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.