കോട്ടയം മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി

 

കോട്ടയം: കോട്ടയം ഭരണങ്ങാനം വിലങ്ങുപാറയിൽ മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. കുളിക്കാനായി എത്തിയ നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് കാണാതായത്. 

ഭരണങ്ങാനം അസീസി ഭാഷ പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളായ അമൽ കെ ജോമോൻ, ആൽബിൻ ജോസഫ് എന്നിവരെയാണ് കാണാതായത്‌. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്.