കിടങ്ങൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്ക് 

കിടങ്ങൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്കേറ്റു. കിടങ്ങൂര്‍ കൂടല്ലൂര്‍ സെന്റ് മേരീസ് പള്ളി പരിസരത്താണ് അപകടം നടന്നത്. പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം. 
 

കോട്ടയം: കിടങ്ങൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്കേറ്റു. കിടങ്ങൂര്‍ കൂടല്ലൂര്‍ സെന്റ് മേരീസ് പള്ളി പരിസരത്താണ് അപകടം നടന്നത്. പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം. 

പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്. പരിക്കേറ്റ മൂന്നുപേരില്‍ ഒരാള്‍ മെഡിക്കല്‍ കോളേജിലും ഒരാള്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഒരാളുടേത് നിസ്സാര പരിക്കാണ്.