യാത്ര പോകുന്ന തിരക്കിൽ ഇലക്ട്രിക് തേപ്പുപെട്ടി ഓഫാക്കാൻ മറന്നു ; കോട്ടയത്ത് അടച്ചിട്ട വീടിന് തീപിടിച്ചു
അതിരമ്പുഴയിൽ യാത്ര പോകുന്ന തിരക്കിൽ ഇലക്ട്രിക് തേപ്പുപെട്ടി ഓഫാക്കാൻ മറന്നതിനെത്തുടർന്ന് വീടിന് തീപിടിച്ച് വൻ നാശനഷ്ടം. അതിരമ്പുഴ ആനമലയിൽ രാജീവ് മാത്യുവിന്റെ വീടാണ് അപകടത്തിൽ ഭാഗികമായി കത്തിനശിച്ചത്. പുലർച്ചെ വീട്ടുകാർ വീടുപൂട്ടി തിരുവനന്തപുരത്തേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്.
Jun 13, 2026, 20:00 IST
കോട്ടയം : അതിരമ്പുഴയിൽ യാത്ര പോകുന്ന തിരക്കിൽ ഇലക്ട്രിക് തേപ്പുപെട്ടി ഓഫാക്കാൻ മറന്നതിനെത്തുടർന്ന് വീടിന് തീപിടിച്ച് വൻ നാശനഷ്ടം. അതിരമ്പുഴ ആനമലയിൽ രാജീവ് മാത്യുവിന്റെ വീടാണ് അപകടത്തിൽ ഭാഗികമായി കത്തിനശിച്ചത്. പുലർച്ചെ വീട്ടുകാർ വീടുപൂട്ടി തിരുവനന്തപുരത്തേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്.
ഓഫാക്കാതെ കിടന്ന തേപ്പുപെട്ടിയിൽ നിന്ന് തീ പടരുകയും മുറിയിലുണ്ടായിരുന്ന രണ്ട് കട്ടിലുകൾ, മെത്തകൾ, വസ്ത്രങ്ങൾ എന്നിവ പൂർണ്ണമായും കത്തിയമരുകയുമായിരുന്നു. വീടിനുള്ളിൽ നിന്നും പുക ഉയർന്നത് കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോട്ടയത്തുനിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരുന്നതിന് മുൻപ് അണച്ചത്. വലിയൊരു ദുരന്തമാണ് ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത്.