കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് ദാരുണാന്ത്യം

 

കോട്ടയം: എം സി റോഡിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർ മരണപെട്ടു. നാട്ടകം പോളിടെക്നിക് കോളേജിന് സമീപമാണ് അപകടം ഉണ്ടായത്. ബെംഗളൂരുവിൽ നിന്ന് ലോഡുമായി വന്ന ലോറിയിലാണ് ജീപ്പ് ഇടിച്ച് അപകടം ഉണ്ടായത്.

ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്. ജീപ്പിന് പിന്നിലിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്റീരിയർ വർക്ക് ചെയ്യുന്ന തൊഴിലാളികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്. മുൻവശം പൂർണ്ണമായും തകർന്ന ജീപ്പ് അഗ്നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്.