കോന്നി മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ സിസിലി ജോസഫ് ആണ് സ്വമേധയാ കേസെടുത്തത്.

 

കൂടല്‍ സ്വദേശിനിയായ 16കാരിക്ക് എക്‌സ്‌റേ മാറി നല്‍കിയെന്നാണ് പരാതി. 

 കോന്നി മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ് പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ സിസിലി ജോസഫ് ആണ് സ്വമേധയാ കേസെടുത്തത്. കൂടല്‍ സ്വദേശിനിയായ 16കാരിക്ക് എക്‌സ്‌റേ മാറി നല്‍കിയെന്നാണ് പരാതി. 

ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തിയതായിരുന്നു പെണ്‍കുട്ടി. എക്‌സ്‌റേ എടുക്കാന്‍ പോയപ്പോള്‍ 86 വയസ്സുള്ള മറ്റൊരു രോഗിയുടെ എക്‌സ്‌റേ ഫിലിം ആണ് മാറി നല്‍കിയത്. ഇത് ശ്രദ്ധിക്കാതെ ഡോക്ടര്‍ പരിശോധന നടത്തി മരുന്ന് കുറിച്ചുനല്‍കിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോടും ആശുപത്രി സൂപ്രണ്ടിനോടും കോന്നി എസ് എച്ച് ഒയോടും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.