കൊല്ലം- കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടില്ല

കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊല്ലം- കോട്ടയം 66315- 66316 ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയില്‍വേ താത്കാലികമായി മരവിപ്പിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്.

 

വേണാട് എക്‌സ്പ്രസിലെ രൂക്ഷമായ യാത്രാത്തിരക്ക് പരിഹരിക്കാനായി നടത്തിയ ഇടപെടലുകളുടെ ഭാഗമായി എറണാകുളം- കോട്ടയം- കൊല്ലം വഴിയില്‍ പുതിയ ട്രെയിന്‍ സര്‍വീസ്

കോട്ടയം: കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊല്ലം- കോട്ടയം 66315- 66316 ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയില്‍വേ താത്കാലികമായി മരവിപ്പിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ കൊല്ലം- കോട്ടയം വഴിയില്‍ സ്ഥിരം യാത്രക്കാര്‍ വ്യാപകമായി ആശ്രയിക്കുന്ന മെമു സര്‍വീസ് എറണാകുളത്തേക്ക് നീട്ടുന്നതിനെതിരേ യാത്രക്കാരില്‍ നിന്നും യാത്രാ സംഘടനകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു.

ഇ സാഹചര്യത്തിലാണ് റെയില്‍വേ മന്ത്രിയുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു തീരുമാനം താത്കാലികമായി മരവിപ്പിച്ചത്.വേണാട് എക്‌സ്പ്രസിലെ രൂക്ഷമായ യാത്രാത്തിരക്ക് പരിഹരിക്കാനായി നടത്തിയ ഇടപെടലുകളുടെ ഭാഗമായി എറണാകുളം- കോട്ടയം- കൊല്ലം വഴിയില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം റെയില്‍വേ മന്ത്രാലയം അംഗീകരിച്ചിരുന്നു.

എന്നാല്‍ ഈ ആവശ്യത്തിനു പരിഹാരമായി നിലവില്‍ കൊല്ലം- കോട്ടയം വഴി സര്‍വീസ് നടത്തുന്ന മെമു എറണാകുളത്തേക്ക് നീട്ടാനുള്ള നീക്കമാണുണ്ടായത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നു എംപി വ്യക്തമാക്കി.