കൊല്ലം-എറണാകുളം മെമു സ്പെഷല്‍ ട്രെയിൻ ജനുവരി 30 വരെ നീട്ടി

യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച്‌ സർവീസ് നടത്തിയിരുന്ന കൊല്ലം – എറണാകുളം മെമു സ്പെഷല്‍ ട്രെയിൻ (06169/70) സർവീസ് 2026 ജനുവരി 30 വരെ ദീർഘിപ്പിച്ച്‌ റെയില്‍വേ.നേരത്തേ ഈ ട്രെയിൻ നവംബർ 28 വരെ സർവീസ് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.ഇതാണ് വീണ്ടും നീട്ടിയത്.

 

ഇത് കൂടാതെ പാലക്കാട്-കണ്ണൂർ ( 06031), കണ്ണൂർ-കോഴിക്കോട് (06032), കോഴിക്കോട് -പാലക്കാട് (06071) എന്നീ പ്രതിദിന പാസഞ്ചർ സ്പെഷല്‍ ട്രെയിൻ സർവീസുകളും ജനുവരി 31 വരെയും നീട്ടിയിട്ടുണ്ട്

കൊല്ലം: യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച്‌ സർവീസ് നടത്തിയിരുന്ന കൊല്ലം – എറണാകുളം മെമു സ്പെഷല്‍ ട്രെയിൻ (06169/70) സർവീസ് 2026 ജനുവരി 30 വരെ ദീർഘിപ്പിച്ച്‌ റെയില്‍വേ.നേരത്തേ ഈ ട്രെയിൻ നവംബർ 28 വരെ സർവീസ് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.ഇതാണ് വീണ്ടും നീട്ടിയത്.

സർവീസ് ദീർഘിപ്പിച്ചുവെങ്കിലും സ്റ്റോപ്പുകളിലോ സമയക്രമത്തിലോ മാറ്റമൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി.ഈ ട്രെയിൻ തിങ്കള്‍ മുതല്‍ വെള്ളി വരെ ആഴ്ചയില്‍ അഞ്ച് ദിവസമാണ് സർവീസ് നടത്തുന്നത്. ഇത് പ്രതിദിന സർവീസാക്കി സ്ഥിരപ്പെടുത്തണമെന്ന യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം റെയില്‍ മന്ത്രാലയം ഇതുവരെ പരിഗണിച്ചിട്ടില്ല.

ഇത് കൂടാതെ പാലക്കാട്-കണ്ണൂർ ( 06031), കണ്ണൂർ-കോഴിക്കോട് (06032), കോഴിക്കോട് -പാലക്കാട് (06071) എന്നീ പ്രതിദിന പാസഞ്ചർ സ്പെഷല്‍ ട്രെയിൻ സർവീസുകളും ജനുവരി 31 വരെയും നീട്ടിയിട്ടുണ്ട്. നേരത്തേ ഈ ട്രെയിനുകള്‍ ഡിസംബർ 31 വരെ സർവീസ് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.