കൊല്ലം-എറണാകുളം മെമു സര്‍വീസ് കാലാവധി നീട്ടി
കൊല്ലം-എറണാകുളം മെമു സര്‍വീസ് കാലാവധി നീട്ടി
രാവിലെ 6.15-ന് കൊല്ലത്ത് നിന്നും പുറപ്പെട്ട് 9.35-ന് എറണാകുളത്ത് എത്തുന്ന തരത്തിലാണ് സര്‍വീസ്.
2025 മെയ് 30 വരെയാണ് നീട്ടിയത്.
ആഴ്ചയില്‍ 5 ദിവസമുള്ള കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം-കൊല്ലം സ്‌പെഷല്‍ മെമു സര്‍വീസിന്റെ കാലാവധി നീട്ടി. 2025 മെയ് 30 വരെയാണ് നീട്ടിയത്. രാവിലെ 6.15-ന് കൊല്ലത്ത് നിന്നും പുറപ്പെട്ട് 9.35-ന് എറണാകുളത്ത് എത്തുന്ന തരത്തിലാണ് സര്‍വീസ്. കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പിള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലാണ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുള്ളത്.
രാവിലെ 6.59-ന് കായംകുളം ജംങ്ഷനിലെത്തുന്ന ട്രെയിന്‍ ഒരു മിനിറ്റിനു ശേഷം പുറപ്പെടും. 7.56-നാണ് കോട്ടയത്ത് എത്തുന്നത്. ഇവിടെ നിന്ന് 7.58-ന് പുറപ്പെടുന്ന ട്രെയിന്‍ ഏറ്റുമാനൂരില്‍ 8.08-ന് എത്തും. ഒരു മിനിറ്റിന് ശേഷം പുറപ്പെടും. 8.55-ന് തൃപ്പൂണിത്തുറയില്‍ എത്തുന്ന ട്രെയിന്‍ ഒരു മിനിറ്റിനു ശേഷം എറണാകുളം സൗത്തിലേക്ക് പോകും. ഇവിടെ 9.35-ന് എത്തും. ഇവിടെ നിന്ന് 9.50-ന് പുറപ്പെടുന്ന ട്രെയിന്‍ 11.10-ന് കോട്ടയത്തെത്തും. ഉച്ചകഴിഞ്ഞ് 1.30-ന് ട്രെയിന്‍ കൊല്ലത്തെത്തും.