കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
കൊല്ലം: തിരുവല്ലവാരം പാപനാശത്തിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ ഒരാളെ കാണാതായി. നിമ്രോത്ത് ( 20 ) എന്ന യുവാവിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.
Aug 31, 2024, 23:01 IST
കൊല്ലം: തിരുവല്ലവാരം പാപനാശത്തിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ ഒരാളെ കാണാതായി. നിമ്രോത്ത് ( 20 ) എന്ന യുവാവിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.
കൊല്ലം ഫാത്തിമ മാതാ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് കാണാതായ നിമ്രോത്ത്. കോളേജ് അവധിയായതിനാൽ ഏഴുപേരടങ്ങുന്ന സംഘം കടലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. അതിനിടയിലാണ് യുവാവിനെ കാണാതായത്.
വിവരം അറിഞ്ഞെത്തിയ നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർ ആൻ്റ് റസ്ക്യൂ സ്കൂബ ടീമും സംഭവ സ്ഥലത്ത് എത്തി. യുവാവിനായുള്ള തിരച്ചിൽ തുടരുകയാണ്.