കൊല്ലത്ത് കളിച്ചുകൊണ്ടിരുന്ന പത്തുവയസ്സുകാരന് സൂര്യാതപമേറ്റു
കൊല്ലം പോരുവഴിയിൽ കളിച്ചുകൊണ്ടിരുന്ന പത്തുവയസ്സുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറി സ്വദേശികളായ ജിബി-കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് പൊള്ളലേറ്റത്. ഇന്നലെ പകൽ വീടിനു പുറത്ത് കളിക്കുന്നതിനിടയിലാണ് സംഭവം.
Apr 28, 2026, 16:49 IST
കൊല്ലം പോരുവഴിയിൽ കളിച്ചുകൊണ്ടിരുന്ന പത്തുവയസ്സുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറി സ്വദേശികളായ ജിബി-കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് പൊള്ളലേറ്റത്. ഇന്നലെ പകൽ വീടിനു പുറത്ത് കളിക്കുന്നതിനിടയിലാണ് സംഭവം.
കുട്ടിയുടെ കൈകൾക്കും തോളിനും താടിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ തോളിന്റെ ഭാഗത്താണ് പൊള്ളൽ കൂടുതൽ ഗുരുതരം. ഉടനടി സമീപത്തെ ആശുപത്രിയിൽ എത്തിച്ച കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നൽകി. ദേവനന്ദിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
കൊല്ലം ജില്ലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താപനില കുത്തനെ ഉയരുകയാണ്. കഠിനമായ ചൂട് തുടരുന്ന സാഹചര്യത്തിൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.