കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു
കൊല്ലം : അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ 11 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. വാളകം പുത്തൻവിള വീട്ടിൽ ബിനോയ്-സിമി ദമ്പതികളുടെ മകൾ അഹന്ന ബിനോയിയാണ് ദാരുണമായി മരണപ്പെട്ടത്.
Apr 17, 2026, 12:35 IST
കൊല്ലം : അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ 11 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. വാളകം പുത്തൻവിള വീട്ടിൽ ബിനോയ്-സിമി ദമ്പതികളുടെ മകൾ അഹന്ന ബിനോയിയാണ് ദാരുണമായി മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ മാതാവിനൊപ്പം കരാട്ടെ ക്ലാസിലെത്തിയ അഹന്നയ്ക്ക് പരിശീലനത്തിനിടെ ശക്തമായ വയറുവേദനയും ഛർദിയും അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അഞ്ചൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്; പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.