കൊല്ലം തൃക്കടവൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തില്‍ ഗണഗീത വിവാദം, പരാതിയുമായി ഡിവൈഎഫ്‌ഐ

വീണ്ടും ഗണഗീത വിവാദം. കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തില്‍ ഗാനമേളയില്‍ ഗണഗീതം പാടിയതാണ് വിവാദമായത്.തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിലാണ് ആർഎസ്‌എസിൻ്റെ ഗണഗീതം പാടിയത്.

 

വിപ്ലവഗാനം പാടിയ കടയ്ക്കല്‍ ദേവി ക്ഷേത്രത്തിലെയും ഗണഗീതം പാടിയ കോട്ടുക്കല്‍ ക്ഷേത്രത്തിലെയും ഉപദേശക സമിതികളെ മുൻപ് ദേവസ്വം ബോർഡ് പിരിച്ചു വിട്ടിരുന്നു

കൊല്ലം : വീണ്ടും ഗണഗീത വിവാദം. കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തില്‍ ഗാനമേളയില്‍ ഗണഗീതം പാടിയതാണ് വിവാദമായത്.തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിലാണ് ആർഎസ്‌എസിൻ്റെ ഗണഗീതം പാടിയത്.

ഡിവൈഎഫ്‌ഐ തൃക്കടവൂർ ഈസ് മേഖല കമ്മിറ്റി ബോർഡിന് പരാതി നല്‍കി.ഹൈക്കോടതി ഉത്തരവ് മറികടന്നാണ് ഗണഗീതം പാടിയതെന്നാണ് പരാതി.വിപ്ലവഗാനം പാടിയ കടയ്ക്കല്‍ ദേവി ക്ഷേത്രത്തിലെയും ഗണഗീതം പാടിയ കോട്ടുക്കല്‍ ക്ഷേത്രത്തിലെയും ഉപദേശക സമിതികളെ മുൻപ് ദേവസ്വം ബോർഡ് പിരിച്ചു വിട്ടിരുന്നു