കൊല്ലം ചാമക്കടയിൽ തുണിക്കടയിൽ വൻ തീപ്പിടിത്തം

 ചാമക്കട മാർക്കറ്റിനു സമീപം വടയാറ്റുകോട്ടയിലുള്ള തുണിക്കടയിൽ വൻ തീപ്പിടിത്തം. ‘റൊമാൻസ്’ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ തീപിടിച്ചത്. 

 

 കൊല്ലം: ചാമക്കട മാർക്കറ്റിനു സമീപം വടയാറ്റുകോട്ടയിലുള്ള തുണിക്കടയിൽ വൻ തീപ്പിടിത്തം. ‘റൊമാൻസ്’ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ തീപിടിച്ചത്. 

വിവരമറിഞ്ഞ് ഉടൻ തന്നെ അഗ്നിശമന സേനയുടെ ഏഴോളം യൂണിറ്റുകൾ സ്ഥലത്തെത്തി. തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.