കൊല്ലം ചടയമംഗലത്ത് 13കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം 

ച​ട​യ​മം​ഗ​ല​ത്ത് 13കാ​ര​ന് ര​ണ്ടാ​ന​ച്ഛ​ന്റെ ക്രൂ​ര​മ​ർ​ദ​നം. ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ ഇ​ട​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ പി​ടി​യിൽ. മ​ദ്യ​പി​ച്ചെ​ത്തി​യ ര​ണ്ടാ​ന​ച്ഛ​ൻ 13കാ​ര​നെ ഉ​ടു​പ്പൂ​രി വ​ടി​കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

 

 ​ച​ട​യ​മം​ഗ​ലം : ച​ട​യ​മം​ഗ​ല​ത്ത് 13കാ​ര​ന് ര​ണ്ടാ​ന​ച്ഛ​ന്റെ ക്രൂ​ര​മ​ർ​ദ​നം. ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ ഇ​ട​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ പി​ടി​യിൽ. മ​ദ്യ​പി​ച്ചെ​ത്തി​യ ര​ണ്ടാ​ന​ച്ഛ​ൻ 13കാ​ര​നെ ഉ​ടു​പ്പൂ​രി വ​ടി​കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ച​ട​യ​മം​ഗ​ലം മു​ള​യി​ക്കോ​ണം സ്വ​ദേ​ശി​നി ശാ​ലി​നി​യു​ടെ മൂ​ത്ത മ​ക​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കു​ട്ടി​യു​ടെ ര​ണ്ടാ​ന​ച്ഛ​ൻ ഓ​യൂ​ർ അ​ട​യ​റ​യി​ൽ രാ​ജേ​ഷി​നെ​തി​രെ ച​ട​യ​മം​ഗ​ലം പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ രാ​ജേ​ഷ് കു​ട്ടി​യെ വി​ളി​ച്ച​പ്പോ​ൾ കേ​ട്ടി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് മ​ർ​ദ​നം തു​ട​ങ്ങി​യ​ത്. കു​ട്ടി​യു​ടെ ഉ​ടു​പ്പ​ഴി​ച്ച​ശേ​ഷം, ക​യ്യി​ൽ കി​ട്ടി​യ വ​ട്ട​ക്ക​മ്പ് ഉ​പ​യോ​ഗി​ച്ച് അ​തി​ക്രൂ​ര​മാ​യി അ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച മാ​താ​വ് ശാ​ലി​നി​യെ ഇ​യാ​ൾ പി​ടി​ച്ചു​ത​ള്ളി.

​മ​ർ​ദ​ന ദൃ​ശ്യ​ങ്ങ​ൾ ശാ​ലി​നി മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു. ദൃ​ശ്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പൊ​തു​പ്ര​വ​ർ​ത്ത​ക​ർ വി​വ​രം ച​ട​യ​മം​ഗ​ലം പൊ​ലീ​സി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന് രാ​ത്രി​ത​ന്നെ പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും പ്ര​തി​യെ താ​ക്കീ​ത് ചെ​യ്ത് മ​ട​ങ്ങി​യെ​ന്ന് മാ​താ​വ് ആ​രോ​പി​ക്കു​ന്നു. മ​ദ്യ​പി​ച്ചെ​ത്തു​ന്ന ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം സ​മാ​ന​മാ​യ രീ​തി​യി​ൽ മ​ർ​ദ​നം പ​തി​വാ​ണെ​ന്നും ശാ​ലി​നി പ​റ​ഞ്ഞു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളു​ണ്ടാ​യ​ത്. ഉ​ട​ൻ പ്ര​തി​യെ പി​ടി​കൂ​ട​ണ​മെ​ന്ന് റൂ​റ​ൽ എ​സ്.​പി​ക്ക് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യും നി​ർ​ദേ​ശം ന​ൽ​കി. സം​ഭ​വ​ത്തെ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ര​ണ്ടാ​ന​ച്ഛ​ന്റെ ക്രൂ​ര​ത ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ റൂ​റ​ൽ എ​സ്.​പി​ക്കും വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ജി​ല്ല ഓ​ഫി​സ​ർ​ക്കും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. കു​ട്ടി​ക്ക് അ​ടി​യ​ന്ത​ര കൗ​ൺ​സ​ലി​ങ് ഉ​ൾ​പ്പെ​ടെ മാ​ന​സി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നും നി​ർ​ദേ​ശി​ച്ചു.

സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. റൂ​റ​ൽ എ​സ്.​പി, ച​ട​യ​മം​ഗ​ലം എ​സ്.​എ​ച്ച്.​ഒ, ജി​ല്ല ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​ർ എ​ന്നി​വ​രി​ൽ​നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടി. ​ശാ​ലി​നി​യും ര​ണ്ടാം ഭ​ർ​ത്താ​വ് രാ​ജേ​ഷും 13 വ​ർ​ഷ​മാ​യി ഒ​രു​മി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്.