കൊല്ലത്ത് വീട്ടുമുറ്റത്തെ പ്ലാവില്‍ നിന്ന് ചക്ക തലയില്‍ വീണ് ഗൃഹനാഥൻ മരിച്ചു
അഞ്ചലില്‍ ചക്ക തലയില്‍ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.അഞ്ചല്‍ സ്വദേശി രാജുവാണ് മരിച്ചത്. ഏപ്രില്‍ 16ന് രാവിലെ ആറ് മണിക്ക് വീട്ടുമുറ്റത്ത് നിന്ന പ്ലാവില്‍ നിന്ന് ചക്ക ഇടാന്‍ ശ്രമിക്കവേ അത് തലയിലേക്ക് വന്നു വീഴുകയായിരുന്നു.
Updated: Apr 21, 2026, 10:15 IST
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജുവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
കൊല്ലം: അഞ്ചലില്‍ ചക്ക തലയില്‍ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.അഞ്ചല്‍ സ്വദേശി രാജുവാണ് മരിച്ചത്. ഏപ്രില്‍ 16ന് രാവിലെ ആറ് മണിക്ക് വീട്ടുമുറ്റത്ത് നിന്ന പ്ലാവില്‍ നിന്ന് ചക്ക ഇടാന്‍ ശ്രമിക്കവേ അത് തലയിലേക്ക് വന്നു വീഴുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജുവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തലയ്ക്കും കഴുത്തിലും ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്താല്‍ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ഇന്ന് വൈകിട്ട് മൂന്ന് മണിയോടുകൂടി രാജു മരിക്കുകയായിരുന്നു.