കോടിയേരിയുടെ ഫ്‌ലക്‌സ് കീറിയ സംഭവം; അക്ബര്‍ ഷാ കിളിക്കൊല്ലൂരിലെ മുന്‍ എസ്എഫ്‌ഐ ജോയിന്റ് സെക്രട്ടറിയെന്ന് കെഎസ്യു
കോടിയേരിയുടെ ഫ്‌ലക്‌സ് കീറിയ സംഭവം; അക്ബര്‍ ഷാ കിളിക്കൊല്ലൂരിലെ മുന്‍ എസ്എഫ്‌ഐ ജോയിന്റ് സെക്രട്ടറിയെന്ന് കെഎസ്യു
അക്ബര്‍ ഷാ എസ്എഫ്‌ഐ പ്രവര്‍ത്തകനെന്ന് തെളിയിക്കുന്ന പോസ്റ്റര്‍ കെഎസ്യു പുറത്തുവിട്ടു.
മാര്‍ച്ച് ചെയ്തുവരുന്ന പ്രവര്‍ത്തകന്‍ കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ച് ഫ്‌ലക്സ് വലിച്ചുകീറുകയായിരുന്നു.
കൊല്ലത്ത് എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഫ്‌ലക്‌സ് കീറിയ അക്ബര്‍ ഷാ തങ്ങളുടെ പ്രവര്‍ത്തകനല്ലെന്ന എസ്എഫ്‌ഐ വാദം തള്ളി കെഎസ്യു. അക്ബര്‍ ഷാ കിളിക്കൊല്ലൂര്‍ ലോക്കല്‍ കമ്മിറ്റി മുന്‍ എസ്എഫ്‌ഐ ജോയിന്റ് സെക്രട്ടറിയെന്നാണ് കെഎസ്യു പറയുന്നത്. അക്ബര്‍ ഷാ എസ്എഫ്‌ഐ പ്രവര്‍ത്തകനെന്ന് തെളിയിക്കുന്ന പോസ്റ്റര്‍ കെഎസ്യു പുറത്തുവിട്ടു.
തലസ്ഥാനത്തെ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലം നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെയാണ് ഹെഡ് പോസ്റ്റോഫീസിന് സമീപം സ്ഥാപിച്ചിരുന്ന കോടിയേരിയുടെ അനുസ്മരണവുമായി ബന്ധപ്പെട്ട ഫ്‌ലക്സ് തകര്‍ത്തത്. മാര്‍ച്ച് ചെയ്തുവരുന്ന പ്രവര്‍ത്തകന്‍ കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ച് ഫ്‌ലക്സ് വലിച്ചുകീറുകയായിരുന്നു. പാര്‍ട്ടിയ്ക്ക് വന്‍ നാണക്കേടായ സംഭവത്തില്‍ ഫ്‌ളക്‌സ് കീറിയയാള്‍ തങ്ങളുടെ പ്രവര്‍ത്തകനല്ലെന്നായിരുന്നു എസ്എഫ്‌ഐയുടെ വിശദീകരണം. എന്നാല്‍ ഈ വാദം തെറ്റെന്ന് തെളിഞ്ഞിരിക്കുകയാണ്.