കൊച്ചിയിൽ 100 കിലോയോളം ചന്ദനം പിടിച്ച കേസ് ; അന്വേഷണം വിപുലമാക്കാൻ വനം വകുപ്പ്

 

കൊച്ചി: കൊച്ചിയിൽ 100 കിലോയോളം ചന്ദനം പിടിച്ച കേസിൽ അന്വേഷണം വിപുലമാക്കാൻ വനം വകുപ്പ്. ചന്ദനം വാങ്ങാൻ എത്തിയവരുടെ ബന്ധങ്ങൾ അന്വേഷിക്കാനാണ് തീരുമാനം. നിലവിൽ പിടിയിലായവർക്ക് പിറകിൽ വൻ റാക്കറ്റ് ഉണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.

 വാങ്ങാൻ എത്തിയവർ ബിനാമികൾ ആണെന്നാണ് കരുതുന്നത്. ഇവർക്ക് മുഴുവൻ തുകയും ഇടപാടുകാർ കൈമാറിയിരുന്നില്ല എന്നാണ് വിവരം. ചന്ദനത്തടികൾ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം അഡ്വാൻസ് തുക നൽകി കച്ചവടം ഉറപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ വനം വകുപ്പിന്റെ ഇടപെടൽ നീക്കങ്ങൾ പൊളിച്ചു.

കൊച്ചിയിൽ പനമ്പള്ളി നഗറിലെ വീട്ടിൽ നിന്നാണ് 92 കിലോ ചന്ദനം പിടികൂടിയത്. സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായി. വില്പനക്കായി എത്തിച്ച ചന്ദനമാണ് വനംവകുപ്പ് ഫ്ലൈയിങ് സ്ക്വാഡ് പിടൂകുടിയത്.