കൊച്ചി സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം: നിർദേശം നൽകിയത് ‘വിക്രം’ എന്ന് പ്രതി
എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതി എബിൻ പോൾ, തനിക്ക് നിർദേശം നൽകിയത് വിക്രം എന്ന പേരിലുള്ളയാളാണെന്ന് മൊഴി നൽകി.
എബിന്‍ അംഗമായിട്ടുള്ള ലോറന്‍സ് ബിഷ്‌ണോയിയുടെ പേരിലുള്ള ടെലഗ്രാം ഗ്രൂപ്പില്‍ വിക്രം എന്നയാളും അംഗമാണെന്നും വിവരമുണ്ട്.
കൊച്ചി: എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതി എബിൻ പോൾ, തനിക്ക് നിർദേശം നൽകിയത് വിക്രം എന്ന പേരിലുള്ളയാളാണെന്ന് മൊഴി നൽകി.
എന്നാൽ, വിക്രം തന്നെയാണോ സംഭവത്തിന് പിന്നിലെ ബോസ് എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.എബിന്‍ അംഗമായിട്ടുള്ള ലോറന്‍സ് ബിഷ്‌ണോയിയുടെ പേരിലുള്ള ടെലഗ്രാം ഗ്രൂപ്പില്‍ വിക്രം എന്നയാളും അംഗമാണെന്നും വിവരമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധനാഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.കസ്റ്റഡി കാലാവധി പൂർത്തിയായതോടെ എബിൻ പോളിനെ റിമാൻഡ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രതിയുടെ മൊബൈൽ ഫോൺ പരിശോധനാഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഫോൺ പരിശോധനയിലൂടെ നിർദേശം നൽകിയതായി പറയപ്പെടുന്ന വ്യക്തിയെക്കുറിച്ചും സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.