കൊച്ചി മേയറെ ഉടന്‍ പ്രഖ്യാപിക്കും
ദീപ്തി മേരി വര്‍ഗീസ്, വികെ മിനിമോള്‍ , ഷൈനി മാത്യു എന്നിവരിലാരെങ്കിലുമായിരിക്കും മേയറാവുക.
പാര്‍ലമെന്ററി പാര്‍ട്ടി ചേര്‍ന്ന് തീരുമാനിക്കാനാണ് ധാരണ. പ്രതിപക്ഷ നേതാവ് നേരിട്ട് പങ്കെടുക്കുന്ന ചര്‍ച്ചയിലാകും തീരുമാനം.
എറണാകുളം ജില്ലയില്‍ സമ്പൂര്‍ണ ആധിപത്യം നേടിയതിന്റെയും മറ്റു ജില്ലകളില്‍ വന്‍ നേട്ടമുണ്ടാക്കിയതിന്റെയും ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കൊച്ചി കോര്‍പ്പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് ഉടന്‍ കടക്കും. പാര്‍ലമെന്ററി പാര്‍ട്ടി ചേര്‍ന്ന് തീരുമാനിക്കാനാണ് ധാരണ. പ്രതിപക്ഷ നേതാവ് നേരിട്ട് പങ്കെടുക്കുന്ന ചര്‍ച്ചയിലാകും തീരുമാനം.
ദീപ്തി മേരി വര്‍ഗീസ്, വികെ മിനിമോള്‍ , ഷൈനി മാത്യു എന്നിവരിലാരെങ്കിലുമായിരിക്കും മേയറാവുക. തൃശ്ശൂര്‍, കൊല്ലം എന്നീ കോര്‍പ്പറേഷനുകളിലെ മേയര്‍മാരെയും യുഡിഎഫ് വൈകാതെ തീരുമാനിക്കും.
അതേസമയം, തോല്‍വിയുടെ കാരണങ്ങള്‍ തേടി എല്‍ഡിഎഫ് സൂക്ഷ പരിശോധനയിലേക്ക് കടക്കും. എറണാകുളത്തെ സ്ഥിതി വിശദമായി പരിശോധിക്കും. എറണാകുളം ജില്ലയിലെ നഗരവും മലയോരവും കടലോരവും കായലോരവും നേടിയാണ് ജില്ലയില്‍ യുഡിഎഫ് മിന്നും ജയം നേടിയത്. തൃപ്പൂണിത്തുറയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി സാന്നിദ്ധ്യം അറിയിച്ചത് ജില്ലയില്‍ ബിജെപിക്കും നേട്ടമായി.