മേയർ പദവിയെ ചൊല്ലി ദീപ്തിക്ക് പരാതിയുണ്ടെങ്കിൽ കെ.പി.സി.സി പരിശോധിക്കും ; സണ്ണി ജോസഫ്
കണ്ണൂർ : എറണാകുളത്തെ മേയർ തർക്കം പരിഹരിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് എം എൽ എ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് സ്ഥലത്താണ് മേയർ സ്ഥാനാർഥികളെ മുൻ കൂട്ടി പ്രഖ്യാപിച്ചു മത്സരിച്ചത്. കൊല്ലത്തും തിരുവനന്തപുരത്തുമാണ് അങ്ങിനെ മത്സരിച്ചത്. എറണാകുളത്ത് വിജയിച്ച ദീപ്തിക്ക് പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ ചില മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു. ദീപ്തി പരാതി അറിയിച്ചിട്ടുണ്ടെന്നും
എല്ലാ വിഷയവും പരിശോധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. മേയർ സ്ഥാനത്തേകോ ചെയർപേഴ്സൺ സ്ഥാനത്തേക്കോ ഒരു സ്ഥലത്തും ഒറ്റപേരല്ല ഉള്ളത്. യോഗ്യരായ ഒന്നിലധികം പേരുകൾ പരിശോധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ക്രിസ്മസ് ദിനത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെയും പ്രാർത്ഥന സമൂഹത്തിന് നേരെയും നടന്ന അക്രമങ്ങൾക്ക് എതിരെ ഉയർന്ന പ്രതിഷേധങ്ങളിൽ പങ്കുചേരുന്നതായി സണ്ണി ജോസഫ് പറഞ്ഞു. വേദനിപ്പിക്കുന്ന സംഭവങ്ങളാണ് നടന്നത്. . അക്രമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്നു. അക്രമം
രാജ്യത്തിൻ്റെ മതേതരത്വത്തിന് യോജിച്ചതല്ല. രാജ്യം ഭരിക്കുന്ന ആളുകൾ അത്തരം കാര്യങ്ങളിൽ ഉത്തരം പറയണം. അക്രമം രാജ്യത്തിൻ്റെ മതേതരത്വ സ്വഭാവത്തിന് യോജിച്ചതല്ല. ക്രിസ്മസ് ദിനത്തിൽ ലോക് ഭവനിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലും അവധി നൽകാത്തത് ഏകപക്ഷീയമായ തീരുമാനമാണ്.മതേതരത്വത്തിന് യോജിച്ചതല്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.