കൊച്ചി മേയര്‍ തെരഞ്ഞെടുപ്പ്; യുഡിഎഫില്‍ പൊട്ടിത്തെറി, ഇടഞ്ഞ് മുസ്ലിംലീഗും
ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിവരം.
Dec 24, 2025, 08:47 IST
ഡെപ്യൂട്ടി മേയര്‍ പദവിയില്‍ കൂടിയാലോചന നടത്താത്തതില്‍ മുസ്ലിംലീഗ് ഇടഞ്ഞ് നില്‍ക്കുകയാണ്.
കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും യുഡിഎഫിലും പൊട്ടിത്തെറി. ദീപ്തി മേരി വര്‍ഗീസിനെ ഒഴിവാക്കിയതില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത അതൃപ്തി. ഡെപ്യൂട്ടി മേയര്‍ പദവിയില്‍ കൂടിയാലോചന നടത്താത്തതില്‍ മുസ്ലിംലീഗ് ഇടഞ്ഞ് നില്‍ക്കുകയാണ്. ഇന്ന് വൈകിട്ട് ലീഗ് ജില്ലാ നേതൃയോഗം ചേരും. സമൂഹ്യ മാധ്യമത്തില്‍ ദീപ്തിക്ക് പിന്തുണ നല്‍കി മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവന്നു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിവരം.
ദീപ്തി മേരി വര്‍ഗീസിന്റെ പേരായിരുന്നു ഏറ്റവു കൂടുതല്‍ മേയര്‍ സ്ഥാനത്തേക്ക് കേട്ടിരുന്നത്. എന്നാല്‍ വി.കെ മിനി മോളും ഷൈനി മാത്യുവും മേയര്‍ പദം പങ്കിടുമെന്നാണ് ഒദ്യോഗിക പ്രഖ്യാപനം വന്നത്.