കൊച്ചി കോർപറേഷനെ പിരിച്ചുവിടണം : കേന്ദ്രമന്ത്രി വി. മുരളീധരൻ

എറണാകുളം: കൊച്ചി കോർപറേഷനെ പിരിച്ചുവിടണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ഗുരുതര സംഭവം നടന്ന് 10 ദിവസമായിട്ടും ആരും ഉത്തരവാ
 

എറണാകുളം: കൊച്ചി കോർപറേഷനെ പിരിച്ചുവിടണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ഗുരുതര സംഭവം നടന്ന് 10 ദിവസമായിട്ടും ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് വലിയ ഉപദേശം തന്ന മുഖ്യമന്ത്രി ഇപ്പോൾ ഒരക്ഷരം മിണ്ടുന്നില്ല. മുഖ്യമന്ത്രി പ്രതികരിക്കാത്തത് ജാള്യതയുള്ളത് കൊണ്ടാണ്. വൈക്കം വിശ്വന്‍റെ മരുമകന് കരാറുകളെല്ലാം എഴുതി നൽകിയതിന്‍റെ ജാള്യതയാണെന്നും മുരളീധരൻ പറഞ്ഞു.

കർണാടകയിൽ നിന്ന് ഒഴിവാക്കിയ കമ്പനിയെ കൊച്ചിയിൽ കൊണ്ടുവന്നതിൽ അഴിമതിയുണ്ട്. കേന്ദ്ര ആരോഗ്യ, പരിസ്ഥിതി മന്ത്രിമാരെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിക്കുമെന്നും വി. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.