കൊച്ചിയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു
സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ കൊച്ചിയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു. എറണാകുളം പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് ഏരിയയിൽ വെച്ചിരുന്ന ബൈക്കിന്റെ സീറ്റ് അപ്‌ഹോൾസ്റ്ററിയാണ് കനത്ത ചൂടിൽ കത്തിനശിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ കെടുത്തിയതിനാൽ വലിയൊരു അപകടം ഒഴിവായി.
Apr 25, 2026, 15:00 IST

അതേസമയം, സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുകയാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിലും താപനില സാധാരണയേക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.