വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കി  കെ-മാറ്റും സി-മാറ്റും പരീക്ഷകൾ ഒരേദിവസം

കേരളത്തിലെയും ദേശീയതലത്തിലെയും എംബിഎ പ്രവേശനത്തിന് തയ്യാറെടുക്കുന്ന ഒട്ടേറെ വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കി മാനേജ്‌മെന്റ് പ്രവേശനപ്പരീക്ഷകൾ ഒരേദിവസം . കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും (കെ-മാറ്റ്) ദേശീയതലത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന കോമൺ മാനേജ്‌മെന്റ് അഡ്മിഷൻ ടെസ്റ്റു(സി-മാറ്റ്)മാണ് ജനുവരി 25-ന് നടത്തുന്നത്.
 
രണ്ടുപരീക്ഷയും ഒരേദിവസം വരുന്നത് തങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. പരീക്ഷാതീയതികൾ തമ്മിലുള്ള ഈ കൂട്ടിമുട്ടൽ അർഹമായ അവസരങ്ങൾ നഷ്ടപ്പെടാൻ കാരണമാകുമെന്നും, അതിനാൽ ഏതെങ്കിലുമൊരു പരീക്ഷയുടെ തീയതി മാറ്റാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നുമാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.

2026 അധ്യയനവർഷത്തെ പ്രവേശനത്തിനായി പ്രവേശനപ്പരീക്ഷാ കമ്മിഷണർ നടത്തുന്ന കെ-മാറ്റ് സെഷൻ-1 പരീക്ഷയുടെ തീയതി കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സി-മാറ്റ് പരീക്ഷ 180 മിനിറ്റ് ദൈർഘ്യമുള്ള കംപ്യൂട്ടറധിഷ്ഠിത പരീക്ഷയായി ദേശീയതലത്തിൽ അന്നേദിവസംതന്നെ നടക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി നേരത്തേ അറിയിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാജില്ലകളിലും കെ-മാറ്റ് പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടെങ്കിലും ദേശീയപരീക്ഷയായ സി-മാറ്റിന് ഹാജരാകേണ്ട വിദ്യാർഥികൾക്ക് രണ്ടുംകൂടി ഒരേദിവസം എഴുതുക അസാധ്യമാണ്. കേരളത്തിലെ എംബിഎ പ്രവേശനംനേടാനുള്ള യോഗ്യതകളിലൊന്നാണ് കെ-മാറ്റ് സ്‌കോർ. ദേശീയതലത്തിലുള്ള പ്രവേശനത്തിനാണ് സി-മാറ്റ്.