കെ എം ഷാജിയുടെ ചെക്ക് റിപ്പബ്ലിക് യാത്ര വിവാദത്തില് ; അനുമതിയില്ലെന്ന് ആക്ഷേപം
സെപ്തംബര് 16 മുതല് 26 വരെയായിരുന്നു അദ്ദേഹത്തിന്റെ വിദേശയാത്ര.
ചെക്ക്, റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലെ റെയില്വേ സ്റ്റേഷനില് കെ എം ഷാജി സുഹൃത്തുക്കളോടൊപ്പം നില്ക്കുന്ന ചിത്രങ്ങള് സോഷ്യല്മീഡിയ വഴി പുറത്തുവരികയായിരുന്നു
മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയുടെ വിദേശയാത്രയ്ക്കിടെ ചെക്ക് റിപ്പബ്ലിക് സന്ദര്ശിച്ചതിനെ ചൊല്ലി വിവാദം പുകയുന്നു. ചെക്ക് റിപ്പബ്ലിക് യാത്രയ്ക്ക് സര്ക്കാരിന്റെയോ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയോ ഔദ്യോഗിക അനുമതി ഉണ്ടായിരുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. കഴിഞ്ഞ ദിവസം നിയമസഭയില് മുഖ്യമന്ത്രി നല്കിയ 12 ദിവസം നീണ്ടു നിന്ന വിദേശയാത്രയുടെ വിവരങ്ങളില് ഓസ്ട്രിയ ,ബള്ഗേറിയ, സ്വിറ്റ്സര്ലന്ഡ്, യുഎഇ എന്നീ രാജ്യങ്ങള് മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാല് ചെക്ക്, റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലെ റെയില്വേ സ്റ്റേഷനില് കെ എം ഷാജി സുഹൃത്തുക്കളോടൊപ്പം നില്ക്കുന്ന ചിത്രങ്ങള് സോഷ്യല്മീഡിയ വഴി പുറത്തുവരികയായിരുന്നു. സെപ്തംബര് 16 മുതല് 26 വരെയായിരുന്നു അദ്ദേഹത്തിന്റെ വിദേശയാത്ര.
യാത്രയുടെ സ്പോണ്സര് വിവാദ മദ്യവ്യവസായിയാണോ എന്ന് മുസ്ലീം ലീഗ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. പ്രാഗിലേക്ക് രഹസ്യമായി യാത്ര നടത്തിയതിന്റെ കാരണവും യാത്രയുടെ ചെലവുകള് ആരാണ് വഹിച്ചതെന്നും ലീഗ് നേതൃത്വം വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.