കെ.എം.ബഷീറിന്റെ മരണം; വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം
മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദേശം. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവിനു വേണ്ടിയാണ് വിചാരണ മാറ്റിയത്.
വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദേശം. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവിനു വേണ്ടിയാണ് വിചാരണ മാറ്റിയത്.
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദേശം. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവിനു വേണ്ടിയാണ് വിചാരണ മാറ്റിയത്.
ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി നിർദേശം നൽകിയത്. കേസിൽ സ്‌പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അഡ്വ സന്തോഷിനെ നിയമിക്കാനാണ് ആഭ്യന്തരവകുപ്പിൻ്റെ തീരുമാനം. എന്നാൽ നിയമന ഉത്തരവ് കോടതിയിൽ എത്താത്തതിനെ തുടർന്നാണ് വിചാരണ നിർത്തിവെക്കാൻ ഉത്തരവിട്ടത്.
നേരത്തെ കേസില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. വിചാരണക്കോടതി മാറ്റിയതിനെതിരെ ബഷീറിന്റെ ഭാര്യ ജസീല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സര്‍ക്കാരിനും കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനുമാണ് കോടതി നോട്ടീസയച്ചത്. ഒരാഴ്ചക്കകം മറുപടി നല്‍കണം.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെഎം ബഷീർ മരിച്ചത്.