കടന്നൽ കുത്തിയിട്ടാണോ മോഹനൻ്റെ തലയോട്ടി പിളർന്നതെന്ന് ലീഗ് നേതൃത്വം പറയണം : കെ.കെ രാഗേഷ്
കടന്നൽ കുത്തിയിട്ടാണോ മോഹനൻ്റെ തലയോട്ടി പിളർന്നതെന്ന് മുസ്ലീം ലീഗ് നേതൃത്വം മറുപടി പറയണമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പറഞ്ഞു.
Aug 16, 2025, 14:53 IST
കണ്ണൂർ : കടന്നൽ കുത്തിയിട്ടാണോ മോഹനൻ്റെ തലയോട്ടി പിളർന്നതെന്ന് മുസ്ലീം ലീഗ് നേതൃത്വം മറുപടി പറയണമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പറഞ്ഞു.
കണ്ണൂർ ഡി.സി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് അരിയിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് 13 വർഷക്കാലം ചികിത്സയിലായിരുന്ന തിനു ശേഷം ദാരുണമായി മരണമടഞ്ഞ മോഹനനെ ലീഗ് നേതൃത്വം അധിക്ഷേപിച്ചു. കൊന്നിട്ടും പക തീരാത്തതാണ് ഇവരുടെ അധിക്ഷേപം. മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും ഇതു പിൻവലിക്കണമെന്നും കെ.കെ.രാഗേഷ് പറഞ്ഞു.