മുഖ്യമന്ത്രി പിണറായി വിജയനും അപരൻ; കെ കെ ശൈലജയ്ക്കും സണ്ണി ജോസഫിനും രണ്ട് പേർ വീതം അപരമാർ
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിലെ അപരന്മാരുടെ ചിത്രവും തെളിഞ്ഞു.
Mar 24, 2026, 10:47 IST
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിലെ അപരന്മാരുടെ ചിത്രവും തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രമുഖരായ മിക്ക സ്ഥാനാർത്ഥികൾക്കും അപരന്മാരുണ്ട്. ധർമ്മടത്ത് വിജയൻ എ എം ആണ് പിണറായി വിജയന്റെ അപരൻ.
പ്രതിപക്ഷ നേതാവ് വി ഡി സതീശനുമുണ്ട് അപരൻ. കെ ബി സതീശനാണ് വി ഡി സതീശൻ്റെ അപരൻ. പേരാവൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്ക് രണ്ട് അപരന്മാരുണ്ട്. സി ശൈലജയും ശൈലജ എ വിയുമാണ് അപര സ്ഥാനാർത്ഥികൾ. സണ്ണി ജോസഫിനും രണ്ട് അപര സ്ഥാനാർത്ഥികളാണുള്ളത്. എറണാകുളം വരാപ്പുഴ സ്വദേശി സണ്ണി ജോസഫ്, സണ്ണി എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. അഴീക്കോട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ വി സുമേഷിനും അപര ഭീഷണിയുണ്ട്.