കെ.കെ. രമയെ മന്ത്രിയാക്കണം : ആർ.എം.പി
കെ.കെ. രമ സംസ്ഥാന മന്ത്രിസഭയുടെ ഭാഗമാകണമെന്ന് ആർ.എം.പി കോഴിക്കോട് ജില്ല കമ്മിറ്റി. കഴിഞ്ഞ ദിവസം ചേർന്ന തെരഞ്ഞെടുപ്പ് അവലോകന യോഗമാണ് ഐകകണ്ഠ്യേന തീരുമാനമെടുത്തത്. ഈ വിഷയത്തിൽ സംസ്ഥാന കമ്മിറ്റി അടിയന്തര തീരുമാനം കൈകൊള്ളണമെന്ന് 19 പേർ പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു.
കോഴിക്കോട് : കെ.കെ. രമ സംസ്ഥാന മന്ത്രിസഭയുടെ ഭാഗമാകണമെന്ന് ആർ.എം.പി കോഴിക്കോട് ജില്ല കമ്മിറ്റി. കഴിഞ്ഞ ദിവസം ചേർന്ന തെരഞ്ഞെടുപ്പ് അവലോകന യോഗമാണ് ഐകകണ്ഠ്യേന തീരുമാനമെടുത്തത്. ഈ വിഷയത്തിൽ സംസ്ഥാന കമ്മിറ്റി അടിയന്തര തീരുമാനം കൈകൊള്ളണമെന്ന് 19 പേർ പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു.
രണ്ടാം തവണയാണ് രമ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. രമയെ നിയമസഭ സ്പീക്കർ ആക്കണമെന്ന ചർച്ച തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ സജീവമാണ്. ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നതായി അറിയാമെന്ന് കെ.കെ. രമ ‘മാധ്യമ’ത്തോടു പറഞ്ഞു. എൽ.ഡി.എഫ് കോട്ടയായ വടകര 2021ൽ രമ പിടിച്ചടക്കിയത് സി.പി.എമ്മിന് വലിയ പ്രഹരമായിരുന്നു.