പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി !!  പിണറായിക്കെതിരെ വൈകാരികമായി പ്രതികരിച്ച് കെ കെ രമ 

തെരഞ്ഞെടുപ്പിലെ യുഡിഎഫ്  വിജയത്തിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി കെ.കെ രമ. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞുവെന്നും കെ. കെ രമ ഫേസ്ബുക്കിൽ കുറിച്ചു. ആദ്യ ആറ് റൗണ്ടുകൾ പിന്നിടുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദിനെക്കാൾ പിന്നലായിരുന്നു.

 

 കോഴിക്കോട്: തെരഞ്ഞെടുപ്പിലെ യുഡിഎഫ്  വിജയത്തിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി കെ.കെ രമ. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞുവെന്നും കെ. കെ രമ ഫേസ്ബുക്കിൽ കുറിച്ചു. ആദ്യ ആറ് റൗണ്ടുകൾ പിന്നിടുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദിനെക്കാൾ പിന്നലായിരുന്നു.പിന്നാലെയായിരുന്നു കെ കെ രമ വൈകാരികമായി  പ്രതികരിച്ചത്. 

ഇന്ന് പിണറായി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് കെ.​കെ. രമ നേരത്തെ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് ഏപ്രിൽ ഒൻപതിനും വോട്ടെണ്ണൽ മെയ് നാലിനുമെന്ന് പ്രഖ്യാപിച്ച ഉടൻ ആർ.എം.പി.ഐ സാമൂഹിക മാധ്യമഅക്കൗണ്ടുകളിൽ നിറയെ ‘മെയ് നാല് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനത്തിൽ പിണറായിസം അവസാനിക്കും’ എന്ന് കുറിച്ചിരുന്നു. 


പോസ്സ്റ്റിന്റെ പൂർണ്ണരൂപം 

പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ!
ഇതു മതി !!

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു...

രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ.