കെ.പി സി സി അദ്ധ്യഷൻ പുറത്തുവിട്ട വയനാട് ദുരിതാശ്വാസ ഫണ്ട് കണക്ക് വിശ്വസിനീയമല്ല : കെ.കെ രാഗേഷ്

കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

 കണ്ണൂർ : കെ.പി സി സി അധ്യക്ഷൻ പുറത്തുവിട്ട വയനാട് ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിച്ചതിൻ്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നുമുണ്ട കൈയിലേത് ആ വൈകാരികത മുതലെടുത്താണ് കോൺഗ്രസ് ഫണ്ട് പിരിവ് നടത്തിയത് പിരിച്ച പണം മുഴുവനായി കണക്കിൽ കാണിച്ചുവോയെന്ന കാര്യത്തിൽ സംശയമുണ്ട് ആക്രി പെറുക്കിയും മറ്റും ഡിവൈ.എഫ് ഐ 20 കോടിയാണ് സ്വരൂപിച്ചത്. അതു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുകയും ചെയ്തു. 

ദുരന്തം നടന്ന് നാലു ദിവസത്തിന് ശേഷമാണ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള ചുരുക്കം ചില കോൺഗ്രസ് നേതാക്കൾ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകാൻ തയ്യാറായത് പിന്നീടത് കെ.പി.സി സി വീടുനിർമ്മിക്കുന്നതിലേക്ക് നൽകുമെന്ന് പറഞ്ഞു ഡി വൈ എഫ് ഐ 20 കോടി പിരിച്ചെങ്കിൽ കെ.പി സി സി ക്ക് അതിലേറെ പിരിക്കാൻ കഴിയും യൂത്ത്കോൺഗ്രസ് മൊബൈൽ ആപ്പ് വഴി പിരിച്ച പണത്തിൻ്റെ കണക്കു പോലുമില്ല രാഹുൽ മാങ്കുട്ടത്തിൻ്റെ നേതൃത്വത്തിലാണ് ഫണ്ട് പിരിച്ചത് അതു ഏതൊക്കെയോ വഴി പോയി ഇലക്ഷൻ പ്രചരണത്തിന് കോൺഗ്രസ് ഉപയോഗിക്കുന്നത് ഈ ഫണ്ട് തന്നെയാണെന്നും കെ കെ രാഗേഷ് പറഞ്ഞു.

പയ്യന്നൂരിലെവി കുഞ്ഞികൃഷ്ണൻ ഫെയ്സ് ബുക്കിലൂടെ പുറത്തുവിട്ടത് സി.പി എം ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിലെ പണത്തിൻ്റെ കണക്കാണ് ഇതു നേരത്തെ ഞങ്ങൾ പറഞ്ഞതാണെന്നും കെ കെ രാഗേഷ് പറഞ്ഞു അതാണ് ഇപ്പോൾ മാധ്യമങ്ങൾ വലിയ സംഭവമാക്കി മാറ്റുന്നത് ഞങ്ങൾ നേരത്തെ ഈ കാര്യം പറഞ്ഞിട്ടുണ്ട് വയനാട് ഫണ്ട് വെട്ടിപ്പു നടത്തിയ കോൺഗ്രസിനൊപ്പമാണ് വി കുഞ്ഞികൃഷ്ണനിപ്പോൾ അദ്ദേഹം കണക്കു ചോദിക്കേണ്ടത് കെ.പി സി സി അദ്ധ്യക്ഷനോടാണെന്നും രാഗേഷ് പറഞ്ഞു. 

വെറുതെ തീ കൊള്ളി കൊണ്ടു തല ചൊറിയരുത് കണ്ണൂർ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇക്കുറി എൽ ഡി എഫ് ജയിക്കും പയ്യന്നുരിലും ജയിക്കും എൽഡിഎഫ് ഒരു വർഗിയശക്തികളുമായി ഡീൽ ഉണ്ടാക്കിയിട്ടില്ല എല്ലാ യാളുകളുടെയും വീട്ടിൽ കയറി വികസന തുടർച്ചയ്ക്കായി വോട്ടു ചോദിക്കും വർഗീയതയുമായി യാതൊരുവിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവില്ല കെ.പി സിസി അധ്യക്ഷൻ്റെ വീട്ടിൽ കയറിയും വോട്ടു ചോദിക്കുമെന്ന് കെ കെ രാഗേഷ് പറഞ്ഞു.

 സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും കിഫ്ബിയുടെ ഭാഗമായി പൊതുവികസനം നടത്തിയിട്ടുണ്ട് എന്നാൽ കെ.പി സി സി അദ്ധ്യക്ഷൻ്റെ മണ്ഡലമായ പേരാവൂരിൽ തനത് പദ്ധതികൾക്കായി അപേക്ഷയൊന്നും നൽകിയിട്ടില്ല. മണ്ഡലത്തിൽ വികസനം നടക്കാത്തതിൻ്റെ കാരണം അതാണെന്നും കെ.കെ രാഗേഷ് പറഞ്ഞു. 

മട്ടന്നൂർ മണ്ഡലത്തിൽ നടന്ന വികസനത്തിൻ്റെ കാൽഭാഗം പോലും തൊട്ടടുത്ത മണ്ഡലമായ പേരാവൂരിൽ നടന്നിട്ടില്ല മട്ടന്നൂരിൽ കല്യാട് ആയുർവേദ പഠന ഗവേഷണ കേന്ദ്രം ഉൾപ്പെടെ രാജ്യത്തെ രണ്ടാമത്തെ വലിയ പദ്ധതി വന്നിട്ടുണ്ട് എന്നാൽ ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂർ ശിവക്ഷേത്രം കേന്ദ്രീകരിച്ചു ടൂറിസം പദ്ധതിയുൾപ്പെടെ നടപ്പിലാക്കാൻ സാദ്ധ്യതയുണ്ടായിട്ടും സണ്ണി ജോസഫ് ഒന്നും ചെയ്തിട്ടില്ലെന്ന് കെ കെ രാഗേഷ് പറഞ്ഞു. ഇടതുപക്ഷത്തിൻ്റെ വികസന നേട്ടങ്ങൾ തുടർ ഭരണം കൊണ്ടുവരുമെന്നും മെയ് 4 ന് വോട്ടെണ്ണുമ്പോൾ അതു വ്യക്തമാകുമെന്നും കെ കെ രാഗേഷ് പറഞ്ഞു.