കിറ്റ്കാറ്റ് പോയെങ്കിൽ പോട്ടെ !1ബ്രേക്ക് എടുക്കാൻ കേരളത്തിലേക്ക് പോരൂ: വൈറലായി കേരള ടൂറിസത്തിന്റെ  പരസ്യം 

 പോളണ്ടിലേക്ക് കയറ്റിയയച്ച 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റ് കാണാതായ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മധ്യ ഇറ്റലിയിലെ ഉത്പാദനകേന്ദ്രത്തിൽനിന്ന് പോളണ്ടിലേക്ക് ട്രക്കിൽ കൊണ്ടുപോകുംവഴിയാണ് കിറ്റ്കാറ്റ് അടിച്ചുമാറ്റിയത്. ഇക്കാരണത്താൽ ഈസ്റ്റർകാലത്ത് യൂറോപ്പിൽ കിറ്റ്കാറ്റ് ക്ഷാമമുണ്ടായേക്കുമെന്ന് മുന്നറിയിപ്പു നൽകിയിരിക്കുകയാണ് കിറ്റ്കാറ്റിന്റെ മാതൃകമ്പനിയായ നെസ്ലെ. 

 ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ രസകരമായ പരസ്യവുമായെത്തിയിരിക്കുകയാണ് കേരള ടൂറിസം. കേരള ടൂറിസത്തിന്റെ സോഷ്യൽമീഡിയാ പേജിലൂടെയാണ് ഔദ്യോഗിക പ്രസ്താവന എന്ന തലക്കെട്ടിൽ തമാശരൂപേണ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ബ്രേക്ക് എടുക്കണമെങ്കിൽ കിറ്റ്കാറ്റ് കഴിക്കണമെന്നില്ല, കേരളത്തിലേക്ക് പോരൂ എന്നതാണ് കുറിപ്പിന്റെ സാരം.

 കേരളത്തിലെ മനോഹരമായ തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും നടത്തിയ പരിശോധനയിൽ കിറ്റ്കാറ്റുകളൊന്നും എത്തിയിട്ടില്ലെന്ന് അധികൃതർ തമാശരൂപേണ വ്യക്തമാക്കുന്നു. കിറ്റ്കാറ്റിന്റെ പ്രശസ്തമായ പരസ്യവാചകത്തെ മുൻനിർത്തി, ശരിക്കുമൊരു വിശ്രമം ആഗ്രഹിക്കുന്നവർക്ക് കേരളം മികച്ച ഇടമാണെന്ന് ഈ പോസ്റ്റിലൂടെ ഓർമിപ്പിക്കുന്നു.

കേരളത്തിന്റെ ടൂറിസം സാധ്യതകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിലുള്ള ഒരു വേറിട്ട സമീപനമാണിതിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. പോസ്റ്റിന് നിരവധിപ്പേരാണ് പ്രതികരണങ്ങളുമായെത്തിയത്.