കിർമീരവധം ലളിത - കോട്ടയം തമ്പുരാൻ്റെ ഭാവനാസൃഷ്ടിയായ അന്വശ്വര കഥാപാത്രം - പത്മശ്രീ സദനം ബാലകൃഷ്ണൻ
കിർമീരവധം ആട്ടക്കഥയിൽ പ്രധാന കഥാപാത്രമായ ലളിത കോട്ടയം തമ്പുരാൻ്റെ ഭാവനാ മികവിൻ്റെ അനശ്വര സൃഷ്ടിയായാണ് കഥകളി ലോകം വിലയിരുത്തുന്നതെന്ന് സദനം ബാലകൃഷ്ണൻ ആശാൻ വെളിപ്പെടുത്തുന്നു.
Oct 27, 2024, 23:15 IST
ഫോട്ടോ :കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവം കിർമീരവധം കഥകളിയിൽ ലളിതയായി കലാമണ്ഡലം കലാമണ്ഡലം രാജശേഖരനും പാഞ്ചാലിയായി കലാമണ്ഡലം ആദിത്യനും
കിർമീരവധം ആട്ടക്കഥയിൽ പ്രധാന കഥാപാത്രമായ ലളിത കോട്ടയം തമ്പുരാൻ്റെ ഭാവനാ മികവിൻ്റെ അനശ്വര സൃഷ്ടിയായാണ് കഥകളി ലോകം വിലയിരുത്തുന്നതെന്ന് സദനം ബാലകൃഷ്ണൻ ആശാൻ വെളിപ്പെടുത്തുന്നു.
കഥകളി അരങ്ങിലെ ചിട്ട പ്രധാനമായ ലളിത മഹാഭാരതത്തിൽ ഇല്ലാത്തതും തമ്പുരാൻ ഭാവനയിൽ സൃഷ്ടിച്ചതുമായ അനശ്വര കഥാപാത്രമാണ്. 'കഥകളിയിലെ സ്ത്രീവേഷത്തിൻ്റെ ആഹാര്യത്തിന് നിമിത്തമായ് മൃദംഗശൈലേശ്വരി ദേവീ കോട്ടയം തമ്പുരാന് ക്ഷേത്രക്കുളത്തിൽ കഥകളിയിലെ സ്ത്രീ വേഷ ദർശനം നൽകിയെന്നാണ് ഐതിഹ്യം. ലളിത അരങ്ങിലെത്തുന്നതിൻ്റെ പ്രധാന്യവും ആശാൻ വിശദീകരിക്കുന്നു.