സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കി; കൊല്ലത്ത് പതിനേഴുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം

സഹോദരിക്ക് കിന്‍ഡര്‍ ജോയ് മിഠായി വാങ്ങി നൽകിയതിന്റെ പേരിൽ പതിനേഴുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. കൊല്ലം മങ്ങാട് സ്വദേശിയായ വിദ്യാർഥിയെയാണ് ആക്രമിച്ചത്. വിദ്യാർഥിയുടെ വാരിയെല്ലിന് കത്തിയുപയോ​ഗിച്ച് പ്രതികൾ പരിക്കേൽപ്പിച്ചു.

 

കൊല്ലം: സഹോദരിക്ക് കിന്‍ഡര്‍ ജോയ് മിഠായി വാങ്ങി നൽകിയതിന്റെ പേരിൽ പതിനേഴുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. കൊല്ലം മങ്ങാട് സ്വദേശിയായ വിദ്യാർഥിയെയാണ് ആക്രമിച്ചത്. വിദ്യാർഥിയുടെ വാരിയെല്ലിന് കത്തിയുപയോ​ഗിച്ച് പ്രതികൾ പരിക്കേൽപ്പിച്ചു.

ഏപ്രിൽ 27നാണ് സംഭവം. രാത്രി 12 മണിക്ക് വിദ്യാർഥിയെ വീട്ടിൽനിന്നും വിളിച്ച് ഇറക്കി ആക്രമിക്കുകയായിരുന്നു. ഒന്നാം പ്രതിയായ ഷോണിന്റെ സഹോദരിന്റെ മിഠായി നൽകിയതിന്റെ പേരിലുള്ള വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഷോണിന്റെ സുഹൃത്തായ ഷിനോ ജെ മാത്യുവാണ് രണ്ടാം പ്രതി.

പ്രതികൾ വിദ്യാർഥിയുടെ നെഞ്ചിലും മുതുകിലും ​ഗുരുതരമായി പരിക്കേൽപ്പിച്ചു. തുടർന്നാണ് ഷോൺ കയ്യിൽ കരുതിയിരുന്ന കത്തി ഉപോ​ഗിച്ച് വിദ്യാർഥിയുടെ ഇടത് വാരിയെല്ലിൽ കുത്തിയത്. തടയാൻ ചെന്ന വിദ്യാർഥിയുടെ അച്ഛനെയും പരിക്കേൽപ്പിച്ചെന്നും പരാതിയുണ്ട്. കിളികൊല്ലൂർ പൊലീസിൽ വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.